• മലയാളം
  • English
  • ബന്ധപ്പെടുക

ആനുകാലിക വാർത്തകൾ

ജില്ലാതല ചിത്രരചനാ മത്സരവും കാർഷിക നാടൻ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായുള്ള ജില്ലാതല ചിത്രരചനാ മത്സരവും കാർഷിക നാടൻ കായിക മത്സരങ്ങൾ ഏച്ചൂർ ഈസ്റ്റ് എൽ.പി.സ്കൂളിൽ പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ: ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ക്ഷീര സഹകരണ സംഘം വൈ. പ്രസിഡന്റ് ശ്രീ'കട്ടേരി പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് തലശ്ശേരി ക്ഷീര വികസന ഓഫീസർ ശ്രീ: വി.കെ. നിഷാദ് സ്വാഗതവും ശ്രീ: കെ പ്രകശൻ ശ്രീ: പി.സി.അശോകൻ ശ്രീ: ആർ .പി.അശോകൻ ശ്രീ: വി.കെ.അനീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ.എം. ഫൽഗുനൻ മുണ്ടേരി ക്ഷീരസഹകരണ സംഘം സിക്രട്ടറി നന്ദി അർപ്പിച്ചു സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായുള്ള ക്ഷീരകർഷക സംഗമ വിളoബര ഘോഷയാത്ര 4/12/2017 തിങ്കൾ വൈക: 4 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: എം.സി.മോഹനൻ കുടുക്കി മെട്ട ടൗണിൽ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നതാണ്