• മലയാളം
  • English
  • ബന്ധപ്പെടുക

ആനുകാലിക വാർത്തകൾ

തരിശുഭൂമി തീറ്റപ്പുൽകൃഷി പദ്ധതി ഉൽഘാടനംക്ഷീരവികസന വകുപ്പിൻറെ  തീറ്റപ്പുൽ  വർഷാചരണത്തിൻറെ  ഭാഗമായി തലശ്ശേരി ക്ഷീരവികസന യൂണി റ്റിൻറെ  നേതൃത്വത്തിൽ  നടപ്പിലാക്കുന്ന തരിശുഭൂമി തീറ്റപ്പുൽകൃഷി പദ്ധതിയുടെ  ഉൽഘാടനം തലശ്ശേരി  ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ .കെ .കെ രാജിവൻ നിർവഹിച്ചു , യോഗത്തിൽ  ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ ശ്രീമതി . വിജിന  അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ പാതിരിയാട് ക്ഷീരസംഘം പ്രസിഡണ്ട് ശ്രീ .എ സുഗതൻ സ്വാഗതം ആശംസിച്ചു .വേങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ  ശ്രീമതി .കെ ലത , അഞ്ചരക്കണ്ടി ക്ഷീരസംഘം സെക്രട്ടറി ആർ .പി അശോകൻ  എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന തീറ്റപ്പുൽക്കൃഷി സെമിനാറിൽ ക്ഷീരവികസന ഓഫീസർ ശ്രീ .നിഷാദ് വി .കെ  മോഡറേറ്റർ ആയും . ഡയറി ഫാ൦  ഇൻസ്ട്രക്ടർ മാരായ  ശ്രീ  എം .വി ജയൻ തീറ്റപ്പുൽ കൃഷിയിലെ  നൂതന പ്രവണതകൾ എന്ന വിഷയത്തിലും   , ശ്രീ .പ്രഭുലാൽ ആർ .എസ് മണ്ണിലാ തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിലും   ക്ലാസുകൾ എടുത്തു.