• മലയാളം
  • English
  • ബന്ധപ്പെടുക

എസ്.ആർ.ഇ.പി

Dairying is an important source of subsidiary income to small and marginal farmers and agricultural labourers of Kerala. The changing food habits of the people have increased the demand for milk and milk products. But low per capita availability of land, high feeding cost by virtue of concentrate based feeding pattern, insufficient green fodder, comparatively low productivity of milch animals, high labour cost, unscientific herd management techniques etc are some of the bottle necks of dairy development activities of Kerala.


ATMA-SREP projects aim to redress the critical gaps of the sector, in order to overcome the weaknesses and present threats of the dairy sector so as to ensure that the sector turns viable, self sufficient and profitable in the near future. With a holistic objective to practice scientific eco friendly farm management techniques and maximize the profit from dairy farms by way of energy conservation techniques and adapting new intensive fodder cultivation techniques, following projects are proposed under ATMA-SREP.

1. ആധുനിക തൊഴുത്ത് നിർമാണം - കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായത്.


കാലാവസ്ഥ വ്യതിയാനം , താപനില, വെള്ളത്തിന്റെ ലഭ്യത, അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവയിൽ മാറ്റം വരുത്തി അത് വഴി കന്നുകാലികളുടെ പാലുൽപ്പാദനത്തെയും ഉത്പാദന ക്ഷമതയേയും കാര്യമായി ബാധിക്കുകയും ചെയ്യും.അതിനാൽ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ പശുക്കളെ ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കുന്ന തരത്തിൽ തൊഴുത്ത് രൂപകൽപ്പന ചെയ്തു നിർമ്മിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞത് 5 പശുക്കളെ എങ്കിലും വളർത്തുന്ന കർഷകരെ ആണ് പദ്ധതി ഗുണഭോക്ത്താക്കളായി തെരഞ്ഞെടുക്കുന്നത്.


ധനകാര്യ വിശകലനം.
ക്രമനം ഇനം വില (രൂപ)
1 തൊഴുത്ത് നിര്‍മ്മാണം (ഒരുനിര300ചതു.മീ.) 60,000
2 ചാണകകുഴി നിര്‍മ്മാണം(മേല്‍ക്കുരയോടെ)(6മീx3മീx3മീ) 25,000
3 ഓട്ടോമാറ്റിക് വാട്ടര്‍ബൌള്‍+മൈക്രോസ്പ്രിഗ്ലാര്‍ 12,000
4 വാള്‍ ഫാന്‍ (4എണ്ണം)‍ 9,000
5 പ്രഷര്‍ വാഷര്‍ (1എണ്ണം) 7,500
6 ഫ്ലൈ കാച്ചര്‍ 5,000
7 ഫില്‍റ്ററിംഗ് യുണിറ്റൊടുകൂടിയ മഴവെള്ളസംഭരണി(മേല്‍ക്കൂരയില്‍) 10,000
8 എല്‍.ഇ.ഡി.ലൈറ്റ്കള്‍ 1,000
9 പലവക‍ 500
ആകെ 1,30,000
ക്ഷീരവികസനവകുപ്പ് മുഖേന ആത്മയുടെ ധനസഹായം 1,00,000

പ്രസ്തുത തൊഴുത്തിന് (5 പശു) തീറ്റ നൽകുന്നതിനുള്ള വഴി ,പുൽത്തൊട്ടി,മൂത്രത്തിനും ചാണകത്തിനും ചാൽ മുതലായവ നിർബന്ധമായും വേണ്ടതാണ്. തൂണിന്റെ ഉയരം 246 സെ.മീ, മേൽക്കൂരയുടെ ഉയരം 147 സെ.മീ ആയിരിക്കണം.105 സെ.മീ ഉയരത്തിൽ വായു സഞ്ചാരത്തിനായി ഒരു വെന്റിലേഷനും നി൪ബന്ധമാണ്.


2. ഓപ്പൺ ടൈപ്പ് പ്രിസിഷൻ ഫാർമിംഗ് വഴി തീറ്റപ്പുൽക്കൃഷി


കറവപ്പശുക്കളുടെ ആരോഗ്യത്തിനും പാലുൽപ്പാദനത്തിനും തീറ്റപ്പുൽക്കൃഷി അത്യന്താപേക്ഷിതമാണ്. സ്ഥലപരിമിതി കണക്കിലെടുത്താൽ തീറ്റപ്പുൽക്കൃഷി വ്യാപിപ്പിക്കുന്നതിനു ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ടെക്നിക്കായി പരിഗണിക്കാവുന്നതു ഓപ്പൺ ടൈപ്പ് പ്രിസിഷൻ ഫാർമിംഗ് ആണ്


മുൻകൂട്ടി നിർദ്ദേശം നല്കിയിരിക്കുന്ന ചാർട്ട് പ്രകാരം വെള്ളവും വളവും ചെടികൾക്ക് നൽകുന്ന പ്രിസിഷൻ ഫാർമിംഗ് വഴി ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ തീറ്റപ്പുൽ ഉൽപ്പാദനം പരമാവധി വർധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. കൂടുതൽ കറവപ്പശുക്കളുള്ള, തീറ്റപ്പുൽക്കൃഷി ചെയ്യുന്നതിന് ആവശ്യമായ സ്ഥലമുള്ള ക൪ഷകരെയാണ് പദ്ധതി പരിഗണിക്കുന്നത്.


ധനകാര്യ വിശകലനം (ഒരു യൂണിറ്റിനു ഒരു ഏക്കര്‍ സ്ഥലത്തേക്ക്)


ക്രമ നം ഇനം തുക (രൂപ)
1 ഡ്രിപ്പ് ജലസേചനം 55,000
2 വെള്ളത്തിന്നായുള്ള സജ്ജീകരണം 30,000
3 ഡിജിറ്റല് വേയിംഗ് ബാലന്‍സ്‌(2എണ്ണം-2കിലോ-50കിലോ) 15,000
A ആകെ 1,00,000
1 നിലമൊരുക്കല്‍ 7,000
2 ജൈവവളം 15,000
3 തീറ്റപ്പുല്‍കട 4,700
4 കളനീക്കംചെയ്യല്‍ 6,000
5 ഒളവും ഇതര സാധനങ്ങളും ‍ 8,000
6 തൊഴിലാളികളുടെ വേതനം‍ 6,000
7 പലവക‍ ‍ 3,300
B ആകെ 50,000
C ആകെ മൊത്തം 1,50,000
ക്ഷീരവികസനവകുപ്പ് മുഖേന ആത്മയുടെ ധനസഹായം 1,00,000


3. ചാണക സംസ്കരണ യൂണിറ്റ്


രാസവള ഉപയോഗത്തിന് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ജൈവ വളമാണ് ചാണകവും മൂത്രവും. എന്നാൽ വിവിധ കാരണങ്ങളാൽ ഇവയെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാൻ കഴിയുന്നില്ല. ഇന്നത്തെ അവസ്ഥയിൽ ചാണകവും മൂത്രവും ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നമായി തുടരുന്നു. ചാണകം കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും വിപണന രീതിയിലെ അപാകതയുമാണ് നേരിടുന്ന പ്രധാന തടസ്സങ്ങൾ.


പുരോഗമന കർഷകർ വഴി ഏറ്റവും ചെലവ് കുറഞ്ഞ രീതിൽ ചാണകം ഉണക്കി പൊടിച്ചു,അരിച്ചു വിപണനം ചെയ്തു കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഫാമുകൾ മാലിന്യ വിമുക്തമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.


ക്രമ നം ഇനം ആകെ തുക സബ്സിഡി ഗുണഭോക്ത വിഹിതം
  രൂപ രൂപ രൂപ
1 PPC – HDPE ബാഗുകള്‍(ചാണകംനിറയ്ക്കുന്നതിനു) 3,500 2,450 1,050
2 ചാണകം അരിക്കുന്നതിനുള്ള സംവിധാനം(ടേബിള്‍(2mx1m)-സ്റ്റീല്‍ അരിപ്പയോട് കൂടിയത്) 6,000 4,200 1,800
3 അരിക്കുന്നതിനുള്ള ഉപകരണം 500 350 150
4 തൂമ്പ, വീല്‍ബാരോ 4,000 2,800 1,200
5 സ്പ്രിംഗ്ടൈപ്പ് വേയിംഗ് മെഷീന്‍ 2,500 1,750 750
6 ബാഗ്‌തുന്നല്‍യന്ത്രം/സീലിംഗ് യൂണിറ്റ് 7,500 5,250 2,250
7 ചാണകം വിപണനം ചെയ്യുന്നതിനുള്ള ബാഗുകള്‍ (1കിലോഗ്രാം,5കിലോഗ്രാം,10കിലോഗ്രാം) 5,000 3,500 1,500
8 തൊഴിലാളികളുടെ വേതനം 2,500 1,700 800
ആകെ മൊത്തം 31,500 22,000 9,500