• മലയാളം
  • English
  • ബന്ധപ്പെടുക

തീറ്റപ്പുൽക്കൃഷി വികസനം

Kerala produces only 60% of the roughages required for cattle in Kerala. One of the major constraints for increasing milk production is shortage of quality fodder. The present cost of milk production is mainly by the cost of concentrates and external inputs for productivity. A cost effective feeding practices for productive cross bred animal can be achieved by decreasing the dependence on concentrates and increasing the internal input system through fodder production at farmer’s level.


The project is intended to ensure the availability of fodder in farmer’s field where the available land is utilized by adopting integrated cropping pattern. The cultivation can be pure crop or inter crop. It envisages supply of quality seeds, promoting production of fodder crops, extending fodder cultivation to currently fallow and unutilized lands, promotion of dual purpose varieties of crops which has the potential of meeting fodder requirements in season and offseason, promotion of non-traditional fodder, past harvest technologies for preservation of fodder etc


1.ബഹുവർഷ തീറ്റപ്പുൽക്കൃഷി (20 സെന്റിന് മുകളിൽ )


തീറ്റപ്പുൽ തണ്ടുകൾ; വിതരണം ചെയ്യുകയും അവ നടുന്നതിനാവശ്യമായ ധനസഹായം നൽകുകയും ചെയ്യുന്നു. അതാത് ക്ഷീരവികസന യൂണിറ്റുകൾ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു.


ധനകാര്യ വിശകലനം(ഒരു ഹെക്ടര്‍ സ്ഥലത്തേക്ക്)
ക്രമ നം ഇനങ്ങള്‍ തുക
1 പുല്‍ക്കടയുടെ വില (15000/ഹെക്ടര്‍) (15000x0.5 പൈസ) 7,500
2 നിലം ഒരുക്കല്‍ - (25 ദിവസം xRs. 500/ ദിവസം) 12,500
3 അടി വളം 15,000
4 നടീല്‍ (20 ദിവസംx xRs. 500/ ദിവസം) 10,000
5 കള നീക്കം ചെയ്യല്‍ / ജലസേചനം (20 ദിവസംx xRs. 500/ ദിവസം) 5,000
6 മേല്‍ വളംചേ൪ക്കല്‍ 4,500
ആകെ(ചെലവ്/ഹെക്റ്റര്‍) 54,500
സബ്സീഡി 20000/ ഹെക്റ്റര്‍
കൃഷി ചെലവിനുള്ള ധനസഹായം (Rs.50/സെന്റ്‌ , കടകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു.‍

2.ബഹുവർഷ തീറ്റപ്പുൽ കൃഷി (20 സെന്റിന് താഴെ)


20 സെന്റിന് താഴെ സ്ഥലത്തു പുൽക്കൃഷി ചെയ്യുന്നതിന് ക്ഷീരവികസന വകുപ്പ് മുഖേന സൗജന്യമായി പുൽക്കടകൾ വിതരണം ചെയ്യുന്നു


3.അസോള


വെള്ളത്തിനു മുകൾ നിരപ്പിൽ വളരുന്ന പന്നൽ വർഗ്ഗത്തിൽപ്പെടുന്ന അസോള ധാരാളമായി വളരുന്നു.1 കിലോ വീതം ഓരോ ദിവസവും ലഭിക്കുന്നതിന് 4 ചതുരശ്രമീറ്റർ സ്ഥലം മതിയാകും.


ധനകാര്യ വിശകലനം
ക്രമ നം ഇനങ്ങള്‍ തുക
1 സീല്‍പോളിന്‍ഷീറ്റ് 335
2 അസോഫോസ്(1കിലോ) 10
3 അസോഫോര്‍ട്ട്(1കിലോ) 35
4 അസോളവിത്(1കിലോ) 50
5 കലക്ഷന്‍ നെറ്റ് 25
6 ഇഷ്ടിക 50എണ്ണംX Rs-350/- 175
7 ചാണകം 50
8 കൂലി 300
ആകെ 1,000
സബ്സിഡി 600
അസോള കിറ്റ് വില‍ 475
കൃഷിചിലവ്‌ 125

4.ജലസേചന സൗകര്യമൊരുക്കൽ


50 സെന്റിന് കൂടുതൽ തീറ്റപ്പുല്ലുള്ള ക്ഷീര കർഷകർക്ക് അവരുടെ തീറ്റപ്പുൽ കൃഷിയുടെ ജലസേചനത്തിനായി പമ്പ് സെറ്റ്, ടാങ്ക്, ഹോസ് ,സ്പ്രിങ്ക്ലർ തുടങ്ങിയവ വാങ്ങി സ്ഥാപിക്കുന്നതിന് ചെലവിന്റെ 50 % അല്ലെങ്കിൽ പരമാവധി 10000 രൂപ നൽകുന്നു.മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിന് ഈ പദ്ധതി വഴി ധനസഹായം നൽകുന്നു


5.തീറ്റപ്പുൽ കൃഷി യന്ത്രവൽക്കരണം


തീറ്റപ്പുല്കൃഷിയുള്ള ക്ഷീരകർഷകർക്ക് ചാഫ് കട്ടർ,ടില്ലർ,ഹാർവെസ്റ്റർ തുടങ്ങിയവ വാങ്ങി സ്ഥാപിക്കുന്നതിന് ചെലവിന്റെ 50 % അല്ലങ്കിൽ പരമാവധി 10000 /- രൂപ നൽകുന്നു.


6.വൃക്ഷ വിള


മാംസ്യ സമ്പുഷ്ടമായ അഗത്തി,സുബാബുൽ,ഗ്ലൈറിസീഡിയ തുടങ്ങിയ വൃക്ഷ വിളകൾ സ്ഥിരമായി പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്താനായാൽ തീറ്റച്ചെലവ് ഗണ്യമായി കുറക്കുന്നതിന് സാധിക്കുന്നതാണ്.തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ വേലിയായി നടുന്നതിന് സൗജന്യമായി വൃക്ഷ തൈകൾ വിതരണം ചെയ്യുന്നു.


7.ഹ്രസ്വകാല വിളകൾ


മക്ക ചോളം,മണി ചോളം ,പയർ തുടങ്ങിയ പയർ വർഗത്തിൽപ്പെട്ട വിളകൾ നൈട്രജെൻ ഫിക്സേഷന് സഹായിക്കുന്നതോടൊപ്പം തന്നെ ഉയർന്ന പോഷക ഗുണവും മാംസ്യ സമ്പുഷ്ടവുമാണ്.വിത്തുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.


8.'ഗോപാലിക' വനിതാ ഗ്രൂപ്പുകൾ വഴിയുള്ള തീറ്റപ്പുൽ കൃഷിയും വിപണനവും


ക്ഷീരസഹകരണ സംഘങ്ങളുടെ നേതൃത്ത്വത്തിൽ തീറ്റപ്പുൽക്കൃഷി ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമായി, തൽപരരായ വനിതാ ഗ്രൂപ്പുകളെ കണ്ടെത്തി സ്വന്തമായോ വാടകക്കെടുത്തതോ ആയ സ്ഥലത്തു പുൽക്കൃഷി ചെയ്യുകയും തീറ്റപ്പുൽ അരിഞ്ഞു ചാക്കുകളിലാക്കി ക്ഷീര സംഘങ്ങൾ മുഖേന ആവശ്യക്കാരായ ക്ഷീരകർഷകർക്ക് വിൽക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.കൂടാതെ പരിസരത്തു ലഭ്യമായ പുല്ലുകളും മറ്റു വിളകളും അവശിഷ്ടങ്ങളും ശേഖരിച്ചു അവയും സംഘങ്ങൾ മുഖേന കർഷകരിൽ എത്തിക്കുന്നതിന് പദ്ധതി വഴി സാധിക്കുന്നു.


ധനകാര്യ വിശകലനം
ക്രമ നം ഇനങ്ങള്‍ ചിലവ് സബ്സിഡി
1 ഒരേക്കര്‍പുല്‍കൃഷിചെയ്യുന്നതിനുള്ള കൃഷി ചിലവ് 20,000 15,000
2 ചാഫ്കട്ടര്‍ ഇലക്ട്രിക്‌ ഉപകരണങ്ങള്‍ 20,000 15,000
3 ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത്തിനുള്ള ഷെഡ്‌ 20,000 15,000
4 വേയിംഗ് ബാലന്‍സ്‌ 20,000 15,000
5 കൃഷിക്കുള്ള ഉപകരണങ്ങള്‍ പുല്ല്പാക്ക്ചെയ്യുന്നതിനുള്ള ചാക്കുകള്‍ 20,000 15,000
ആകെ‍ 1,00,000 75,000

9.ക്ഷീരസംഘങ്ങൾ /ഗോപാലിക ഗ്രൂപ്പ് മുഖാന്തിരം സബ്‌സിഡി നിരക്കിൽ തീറ്റപ്പുൽ വിതരണം


ക്ഷീരസംഘങ്ങളോ ഗോപാലിക ഗ്രൂപ്പോ മുഖേന ഒരു കിലോയ്ക്ക് ഒരു രൂപ സബ്‌സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ/വൈക്കോൽ വിതരണം ചെയ്യുന്നു.ഒരു ഗ്രൂപ്പിന്/സംഘത്തിന് ലഭിക്കുന്ന പരമാവധി ധനസഹായം 10000 /- രൂപയാണ്.


Fodder Varieties
Green Grasses Legumes Cereals Fodder