• മലയാളം
 • English
 • ബന്ധപ്പെടുക

ക്ഷീര സംഘങ്ങളുടെ ആധുനീക വൽക്കരണം - നവീകരണം

A wide gap exists between the requirement of milk in the state and its production. To exploit this situation a lot of entrepreneurs are entering into dairy farming activity. However, the government assistances to these people are almost nil. Hence this scheme envisages improving the penetration of technology into elite and progressive dairy farms and thus improving productivity and overall profitability. This project aims to help the progressive dairy farmers with an attempt to reduce their manual Labour and increasing the productivity. The project aims at motivating the farmers and thereby to produce a better quality product. For the adoption of modern technology and for the purchase of farm equipment, to ensure hygienic handling of nature’s perfect food, assistance is being given for various items.


The dairy co-operatives are the back bone of the dairy industry in the country. Strengthening of dairy co-operatives through automation will help in improving the procurement and marketing facilities of these societies, thereby making the transaction transparent, handling of milk more hygienic and ensure accuracy in weighing and testing of milk poured by the producer members.


The schemes envisage providing adequate infrastructures facilities to enable DCS for procuring, handling, storing and processing quality milk and also to ensure food security and food safety.


1 .പുരോഗമന കർഷകർക്കായി ഭക്ഷ്യ സുരക്ഷാ സംബന്ധമായ ട്രെയിനിങ് പ്രോഗ്രാം.


ക്ഷീരസംഘം ജീവനക്കാർക്കും ക്ഷീരോൽപ്പാദകർക്കും ഭക്ഷ്യസുരക്ഷ ഗുണനിലവാരവും നിയമം 2006 സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കർഷകർക്ക് ഏകദിനവും ജീവനക്കാർക്ക് ദ്വിദിന പരിശീലനവും നൽകി വരുന്നു.

300 രൂപ പ്രതിദിനം വിവിധ ചെലവുകൾക്കായി പരിശീലനാർത്ഥികൾക്ക് ധനസഹായം നൽകുന്നു.

2.ഹൈജീനിക് പാൽ സംഭരണ മുറി/സ്റ്റോറേജ് മുറി നിർമ്മാണം/പുനരുദ്ധാരണം


പദ്ധതി വഴി ക്ഷീരസംഘങ്ങൾക്കു ഹൈജീനിക് പാൽ സംഭരണ മുറി/പാൽ പാലുൽപ്പന്നങ്ങളും/കാലിത്തീറ്റ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് മുറി നിർമിക്കുന്നതിനോ പുനരുദ്ധരിക്കുന്നതിനോ ധനസഹായം നൽകുന്നു. ചെലവാകുന്ന തുകയുടെ 75 % അല്ലെങ്കിൽ പരമാവധി 3,75,000 /- രൂപയാണ് ധനസഹായമായി നൽകുന്നത്. ദിവസവും 200 ലിറ്ററെങ്കിലും പാൽ സംഭരിക്കുകയും ദ്വിതീയ സമ്പ്രദായത്തിൽ പാൽ വില നൽകുകയും,ജീവനക്കാർക്ക് സെക്ഷൻ 80 പാസാക്കുകയും ,കഴിഞ്ഞ 3 വ൪ഷം ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സംഘങ്ങൾക്കാണ് ധനസഹായം നൽകുന്നത്.


3.ലാബ് സൗകര്യം മെച്ചപ്പെടുത്തൽ


ഗുണനിലവാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാൽ ശീതീകരണികൾ ഉള്ള സംഘങ്ങൾക്ക് ചുവടെ ചേർത്ത പ്രകാരം സാമ്പത്തിക സഹായം നൽകിവരുന്നു.

ആവശ്യാധിഷ്‌ഠിത ധനസഹായം 37500
നൂതന ലാബ് സൗകര്യം സജ്ജീകരിക്കൽ 75000
ഫ്ലൈ ട്രാപ്, യു . വി. ലാബ് , ഇ .റ്റി.പി. എന്നിവ സ്‌ഥാപിക്കൽ 37500

4. പുതുതായി രജിസ്റ്റർ ചെയ്ത സംഘങ്ങൾ/പ്രവർത്തന രഹിതമായ സംഘങ്ങൾ പുനർജ്ജീവിപ്പിക്കുന്നതിനുള്ള ധനസഹായം സംഘങ്ങൾക്ക് ആകെ ചെലവായ തുകയുടെ 75 % പരമാവധി 61,500 /-രൂപ ധനസഹായമായി നൽകുന്നു. തുടക്കത്തിൽ സംഘത്തിന് പാൽ വില നൽകുന്നതിനും,ഓഫിസ് ചെലവുകൾക്കും,സിൽബന്തി ചെലവുകൾക്കും, ഉപകരണങ്ങൾ വാങ്ങുന്നതിനും, ആവശ്യമായി വരുന്ന പ്രവർത്തന മൂലധനത്തിനായി ധനസഹായം നൽകുന്നത്. ധനസഹായ തുക ക്ഷീരവികസന ഓഫിസറുടെയും സംഘം സെക്രട്ടറിയുടെയും സംയുക്ത അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.


5.സംഘങ്ങൾക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം


സംഘങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ശുചിത്വം മെച്ചപ്പെടുത്തി പാൽ സംഭരണവും വിപണനവും സാധ്യമാവുന്നതിനും താഴെ പറയുന്ന ഘടകങ്ങൾ അവശ്യാധിഷ്ഠിത ധനസഹായത്തിൽ ഉൾപ്പെടുത്തി ആകെ ചെലവായ തുകയുടെ 60 % അല്ലെങ്കിൽ പരമാവധി 1,20,000 /- രൂപ നൽകുന്നു.


 1. കമ്പ്യൂട്ടർ, പ്രിന്റർ, അനലൈസർ, വെയിങ് ബാലൻസ്, ബ്രോഡ്ബാൻഡ് കണക്ഷൻ, എ.എം.സി.യു ഘടകങ്ങൾ
 2. പമ്പ് വാങ്ങി സ്ഥാപിക്കൽ
 3. ബോർ വെൽ, തുറന്ന കിണർ, മഴവെള്ള സംഭരണി
 4. ഓഫിസ് ഫർണിച്ചർ
 5. മതിൽ പണിയുന്നതിനും കെട്ടിടം നവീകരിക്കുന്നതിനും.
 6. ഗോ ഡൌൺ/ സ്റ്റോർ റൂം/ ഓഫീസ്/ സംഭരണ മുറി
 7. റീ-വയറിംഗ്‌
 8. സോളാർ വാട്ടർ ഹീറ്റർ/ ക്യാൻ വാഷർ/ സ്ക്രബ്ബർ.
 9. പാൽ ക്യാൻ/പാൽ വിപണനം ചെയ്യുന്നതിനുള്ള പാത്രങ്ങൾ/വാഹനം.
 10. ജനറേറ്റർ /സോളാർ സിസ്റ്റം.
 11. ക്രീം സെപ്പറേറ്റർ/ഫ്രീസർ..
 12. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിൽക്ക് കളക്ഷൻ റൂമിന്റെ വിനൈൽ ഫ്ളോറിങ് റിപ്പയർ ചെയ്യുന്നതിന്.
 13. മറ്റേതു ഘടകവും ക്ഷീര വികസന ഓഫിസറുടെ ശുപാർശയോടെ സംഘം സമർപ്പിച്ചിട്ടുള്ളതും ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരം ലഭിച്ചതും.