• മലയാളം
 • English
 • ബന്ധപ്പെടുക
അസി.ഡയറക്ടർ / ക്വാളിറ്റി കൺട്രോൾ ഓഫീസറുടെ കാര്യാലയം, കണ്ണൂർ,

സിവിൽ സ്റ്റേഷൻ എഫ്. ബ്ളോക്ക്, കണ്ണൂർ-670 002
670 00


പേര് തസ്തിക ഇ മെയിൽ ഫോൺ
രജീഷ് കുമാര്‍ എം.വി അസി. ഡയറക്ടർ / ക്വാളിറ്റി കൺട്രോൾ ഓഫീസർ 9496359225
വിജയൻ നമ്പ്യാർ പി . വി സീനിയർ ക്ലാർക്ക് 9645821981
സത്യൻ കെ .പി ലാബ് ടെക്നീഷ്യൻ 9495104435
രഞ്ജിത്ത് കുമാർ കാപ്പാടൻ ഡ്രൈവർ(ഗ്രേഡ്-II)
ഗിരീശൻ പി ഓഫീസ് അറ്റെൻഡൻറ്(ഹ.ഗ്രേ) 9747336094
രമീഷ് എം.പി ഡാറ്റ എൻട്രി ഓപ്പറേറ്റർ

പാല്‍ പരിശോധനയും പാലിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധ പതിപ്പിക്കെണ്ടതും വളരെ അത്യന്താപേക്ഷികമാണ്. കര്ഷ്കര്ക്ക് ഉയര്ന്ന വിലലഭികുന്നതിനും ഉപഭോക്താകള്ക്ക് ഗുന്നമേന്മ ഏറിയ ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനും വകുപ്പിന്റെന ഗുണനിയന്ത്രണ വിഭാഗത്തിന്റെത ശ്രമഫലമായി സാധിക്കുന്നുണ്ട്. ക്ഷീരവികസന വകുപ്പിനു കീഴില്‍ എല്ലാ ജില്ലാആസ്ഥാനങ്ങളിലും ഗുണനിയന്ത്രണ വിഭാഗവും തിരുവനന്തപുരത്ത് NABL അംഗീകാരമുള്ള സംസ്ഥാന ലാബും കോട്ടയം, പാലക്കാട്‌, കാസര്ഗോസഡ്‌ എന്നിവിടങ്ങളില്‍ റിജിയണല്‍ ലാബും പ്രവര്ത്തി ച്ച് വരുന്നു.

ഉപഭോക്തൃ മുഖാമുഖം പരിപാടി

ഓണക്കാലത്തോ മറ്റെതെങ്കിലും ഉത്സവ സീസണിലോ ഉപഭോക്ത സംഘടനകൾ, റസിഡൻസ് അസോസിയേഷൻ എന്നിവരുമായി ബന്ധപ്പെട്ട് ജില്ല കേന്ദ്രങ്ങളിലോ താലൂക്ക് കേന്ദ്രങ്ങളിലോ വർഷത്തിൽ ഒരിക്കൽ ഉപഭോക്താക്കൾക്കായി ജില്ലയിൽ നടത്തുന്ന ഈ പരിപാടിയിൽ പാലിന്‍റെ ഗുണങ്ങൾ, ഗുണനിലവാരം, പാലിൽ ചേർക്കാവുന്ന മായം, മുൻകരുതലുകൾ, വിവിധതരം പാൽ ബ്രാൻഡുകൾ എന്നിവ സംബന്ധിച്ച അവബോധനം നൽകുന്നതിനോടൊപ്പം ഉപഭോക്താവ് കൊണ്ടുവരുന്ന പാൽ സാമ്പിളുകൾ സൗജന്യമായി നടത്തി റിസൾട്ട് നൽകുന്നു.

10000 രൂപയാണ് ഇതിനായി സർക്കാർ ധനസഹായം നൽകിവരുന്നത്.

പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി 13 എണ്ണം

ക്ഷീരകർഷകർക്ക് അവർ നൽകുന്ന ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യതപ്പെടുത്തുന്നതിനും FSSA 2006 അനുശാസിക്കും പ്രകാരമുള്ള ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി 40 പേരുള്ള ഗ്രൂപ്പിന് ക്ഷീരസംഘങ്ങൾ, NGO എന്നിവ കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു.

5000 രൂപ ഒരു പരിപാടിയുടെ വിവിധ ചിലവുകൾക്കായി സർക്കാർ സബ് സിഡി നൽകുന്നു.

Food Safety Training Programme for elite Progressive Dairy farmers & Employers of Dairy Co-Operative

ക്ഷീരസംഘം ജീവനക്കാർക്കും ക്ഷീരോൽപ്പാദകർക്കും ഭക്ഷ്യസുരക്ഷ ഗുണനിലവാരവും നിയമം 2006 സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കർഷകർക്ക് ഏകദിനവും ജീവനക്കാർക്ക് ദ്വിദിന പരിശീലനവും നൽകി വരുന്നു.

300 രൂപ പ്രതിദിനം വിവിധ ചെലവുകൾക്കായി പരിശീലനാർത്ഥികൾക്ക് ധനസഹായം നൽകുന്നു.

Special Causality Drive & Information Centre

ഓണക്കാലത്ത് അന്യസംസ്‌ഥാനത്തുനിന്നും കേരളവിപണിയിലെത്തുന്ന പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പാൽ കൂടുതലായി ഉപയോഗിക്കുന്ന ഓണത്തോടനുബന്ധിച്ച് 8 ദിവസങ്ങൾ മാർക്കറ്റ് സാമ്പിളുകൾ പരിശോധിക്കുകയും, റിസൾട്ട് ഡയറി ഡയറക്ടർ വഴി ഫുഡ് സേഫ്റ്റി കമ്മീഷനേർക്ക് നൽകുകയും ചെയ്യുന്നു. കൂടാതെ ഇൻഫർമേഷൻ സെന്ററുകളിൽ പാൽ സാമ്പിളുകൾ സ്വീകരിച്ച് സൗജന്യമായി പരിശോധന നടത്തി ബന്ധപ്പെട്ടവർക്ക് റിസൾട്ട് നല്കുന്നു.

ചിലവുകൾക്കായി 15000 രൂപ ധനസഹായം ലഭ്യമാക്കുന്നു.

പെൻഷൻ യോഗ്യത

13. 4. 2007നു മുൻപ് അംഗത്വമെടുത്തവർക്

 1. സംഘം അംഗത്വം നേടിയതിനു ശേഷം ഏതെങ്കിലും 5 സാമ്പത്തിക വർഷം 500 ലിറ്റർ പാൽ വീതം അളന്നിരിക്കണം.
 2. 60 വയസ്സ് പൂർത്തിയാകണം.

13. 4. 2007നു ശേഷം അംഗത്വചെയ്യുന്നവർക്

 1. ക്ഷേമനിധി അംഗത്വം എടുത്തതിനു ശേഷം സാമ്പത്തിക വർഷത്തിൽ 500 ലിറ്റർ വീതം 5 വർഷം അളക്കുക.
 2. 60 വയസ്സ് പൂർത്തിയാകണം.

Strengthening of Quality control Activities

ഗുണനിലവാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാൽ ശീതീകരണികൾ ഉള്ള സംഘങ്ങൾക്ക് ചുവടെ ചേർത്ത പ്രകാരം സാമ്പത്തിക സഹായം നൽകിവരുന്നു.

ആവശ്യാധിഷ്‌ഠിത ധനസഹായം 37500
നൂതന ലാബ് സൗകര്യം സജ്ജീകരിക്കൽ 75000
ഫ്ലൈ ട്രാപ്, യു . വി. ലാബ് , ഇ .റ്റി.പി. എന്നിവ സ്‌ഥാപിക്കൽ 37500

ക്ഷീരസംഘങ്ങളിലെ പാൽ ഗുണനിലവാര പരിശോധന

ക്ഷീരസംഘങ്ങളിൽ പാൽ സംഭരണ സമയത്ത് സംഘം സന്ദർശിച്ച് സാമ്പിളുകൾ പരിശോധിച്ച് ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംഘങ്ങൾക്കു നൽകുന്നു . കൂടാതെ പാൽ വില ചാർട്ടനുസരിച്ച് വില നൽകുന്നുണ്ടോ എന്നു പരിശോധിക്കുന്നു.

(ഗുണനിലവാര ചാർട്ട് ഇതിനോടൊപ്പം ചേർക്കുന്നു )

BMC സംഘങ്ങളിലെ പരിശോധന

എല്ലാ മാസവും പാൽ ശീതീകരണികളുള്ള 2 സംഘങ്ങളെങ്കിലും സന്ദർശിച്ച് പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കുകയും cluster സംഘങ്ങളുടെ പരാതി പരിഹരണം നടത്തുകയും ചെയ്യുന്നു. cluster സംഘങ്ങൾക്കു നൽകുന്ന വില, കർഷകർക്കു നൽകുന്ന വില എന്നിവ നിയമാനുസൃതമാണോ എന്നും പരിശോധിക്കുന്നു .

ക്ഷീരകർഷകർക്ക് മിൽക്കിംഗ് മെഷീൻ ധനസഹായം

നിശ്ചിത ഗുണനിലവാരമുള്ള പാൽ വൃത്തിയായും പൂർണ്ണമായി കറന്നെടുക്കുന്നതിന് നല്ല ക്ഷീരകർഷകർക്ക് കറവയന്ത്രം വാങ്ങുന്നതിന് സാമ്പത്തിക സഹായമായി പരമാവധി 25000 രൂപ ധനസഹായം നൽകുന്നു

മാർക്കറ്റ് സാമ്പിൾ പരിശോധന

എല്ലാ മാസവും മാർക്കറ്റിൽ ലഭ്യമായ പാൽ ബ്രാൻഡുകളുടെ പാൽ വാങ്ങി ഗുണനിലവാരവും മായം കലർന്നിട്ടുണ്ടോ എന്നും പരിശോധിക്കുകയും റിസൾട്ട് ഡയറി ഡയറക്ടർക്ക് നല്കുകയും ഒരു കോപ്പി ഓഫീസിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.

സൗജന്യ പാൽ പരിശോധന

സംഘങ്ങൾ, കർഷകർ, ഉപഭോക്താക്കൾ എന്നിവർ ക്വാളിറ്റി കൺട്രോൾ യൂണിറ്റ് ലാബിൽ പരിശോധനക്കായി കൊണ്ടുവരുന്ന പാൽ സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് അതേ ദിവസം തന്നെ റിസൾട്ട് നല്കുന്നു. മൈക്രോബയളോജിക്കൽ ടെസ്റ്റുകൾ നടത്തുന്നതിനായി ലാബ് നിലവിൽ സജ്ജീകരിച്ചു വരുന്നു.

ക്ഷീരസചേതന

ആധാർ രേഖയുമായി ബന്ധപ്പെടുത്തി ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. എല്ലാ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. ആയതിനുള്ള ബയോമെട്രിൻ ഫിംഗർ മെഷീൻ ജില്ലാ ഓഫീസുകളിലും ബ്ലോക്ക് ക്ഷീരവികസന ഓഫീസുകളിലും സജ്ജീകരിച്ചിട്ടുണ്ട്.

ക്ഷീരകർഷക ക്ഷേമനിധി

24. 8.2005 ന് ക്ഷീരകർഷക ക്ഷേമനിധി ഓർഡിനൻസ് നിലവിൽ വന്നു. 13. 4. 2007 ൽ നിയമമായി 12 അംഗ ബോർഡാണ് ക്ഷേമനിധി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോർഡിൻറെ ജില്ലാ നോഡൽ ഓഫീസറായി പ്രവർത്തിക്കുന്നത് ക്വാളിറ്റി കൺട്രോൾ ഓഫീസർമാരാണ്. ബ്ലോക്കുതലത്തിലുള്ള ക്ഷീരവികസന യൂണിറ്റുകൾ മുഖേനയാണ് ക്ഷേമനിധി പ്രവത്തനങ്ങൾ നടന്നുവരുന്നത്.

ക്ഷീരജാലകം

ക്ഷേമനിധി പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ മുഖേനയാണ് നടത്തുന്നത്.

 • Website     - www.kdfwf.org
 • Username - അംഗത്വ നമ്പർ
 • Password  - Kdfwfb

ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്

ക്ഷേമനിധി അംഗത്വ യോഗ്യത

 1. പ്രാഥമിക ക്ഷീരസംഘത്തിൽ ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 ലിറ്റർ പാൽ അളക്കുക.
 2. 18 വയസ്സ് പൂർത്തിയായിരിക്കുക
 3. 100 രൂപ റെജിസ്ട്രേഷൻ ഫീസ് അടക്കുക

ക്ഷേമനിധി ധനസഹായങ്ങൾ

ക്രമനമ്പർ ഇനം ധനസഹായ തുക
1 ക്ഷേമനിധി അംഗത്വം
2 ക്ഷേമനിധി പെൻഷൻ 1100 / month
3 അവശതാപെൻഷൻ 500 / month
4 കുടുംബപെൻഷൻ 150 / month
5 വിവാഹധനസഹായം 5000
6 വിദ്യാഭ്യാസധനസഹായം
 • SSLC - 1000
 • +2 -1500
 • Degree - 2000
 • Professional- 2500
7 ക്ഷീരസുരക്ഷാപദ്ധതി
 • മാരകരോഗം - 15000
 • അപകടമരണം - 50000
 • അംഗവൈകല്യം -10000
8 ജില്ലാതല മികച്ച കർഷകൻ 5000
9 മരണാനന്തര ധനസഹായം 3000