• മലയാളം
  • English
  • ബന്ധപ്പെടുക

ആനുകാലിക വാർത്തകൾ

തീറ്റപ്പുൽക്കൃഷി - അപേക്ഷകൾ ക്ഷണിക്കുന്നുകേരള സർക്കാർ 2017 -18 വർഷത്തിൽ ക്ഷീര വികസന വകുപ്പു മുഖേന നടത്തുന്ന വിവിധ തീറ്റപ്പുൽക്കൃഷി വികസന പദ്ധതികൾക്ക് കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

ക്ഷീര കർഷകർക്ക് ചുരുങ്ങിയത് 5 സെൻറ് മുതൽ പുൽക്കൃഷി ചെയ്യുന്നതിന് അവസരമുണ്ട്. ഒരു ഹെക്ടർ സ്ഥലത്ത് പുൽക്കൃഷി ചെയ്യുന്നവർക്ക് 20,000/ - രൂപയോളം ധനസഹായം ലഭ്യമാണ്. അസോള കൃഷിയും ഇതോടൊപ്പം ചെയ്യാവുന്നതാണ്.

തരിശായി കിടക്കുന്ന സ്ഥലങ്ങൾ ലഭ്യമാകുമെങ്കിൽ ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ വലിയ തോതിൽ പുൽക്കൃഷി ചെയ്യാനും ക്ഷീര വികസന വകുപ്പ് ആലോചിക്കുന്നുണ്ട്.

പുൽക്കൃഷി നടപ്പിലാക്കുന്നതിന് ജലസേചന സൗകര്യങ്ങൾ ഏർപെടുത്തുന്നതിനും യന്ത്രവൽക്കരണം നടപ്പിലാകുന്നതിനും ധനസഹായം നൽകുന്നുണ്ട്.

സ്ഥലം കുറവുള്ളവർക്ക് മണ്ണ് ഇല്ലാതെ ഹൈഡ്രോപോണിക്സ് പുൽക്കൃഷി നടപ്പിലാക്കാനും അപേക്ഷ നൽകാവുന്നതാണ്

താല്പര്യമുള്ള ക്ഷീര കർഷകർ സമീപത്തുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നോ , ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നോ അപേക്ഷ ഫോം വാങ്ങി മെയ് 5 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്

ഡെപ്യൂട്ടി ഡയറക്ടർ