• മലയാളം
  • English
  • ബന്ധപ്പെടുക

ആനുകാലിക വാർത്തകൾ

ജില്ലാതല ചിത്രരചനാ മത്സരവും കാർഷിക നാടൻ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായുള്ള ജില്ലാതല ചിത്രരചനാ മത്സരവും കാർഷിക നാടൻ കായിക മത്സരങ്ങൾ ഏച്ചൂർ ഈസ്റ്റ് എൽ.പി.സ്കൂളിൽ പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ: ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ക്ഷീര സഹകരണ സംഘം വൈ. പ്രസിഡന്റ് ശ്രീ'കട്ടേരി പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് തലശ്ശേരി ക്ഷീര വികസന ഓഫീസർ ശ്രീ: വി.കെ. നിഷാദ് സ്വാഗതവും ശ്രീ: കെ പ്രകശൻ ശ്രീ: പി.സി.അശോകൻ ശ്രീ: ആർ .പി.അശോകൻ ശ്രീ: വി.കെ.അനീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ.എം. ഫൽഗുനൻ മുണ്ടേരി ക്ഷീരസഹകരണ സംഘം സിക്രട്ടറി നന്ദി അർപ്പിച്ചു സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായുള്ള ക്ഷീരകർഷക സംഗമ വിളoബര ഘോഷയാത്ര 4/12/2017 തിങ്കൾ വൈക: 4 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: എം.സി.മോഹനൻ കുടുക്കി മെട്ട ടൗണിൽ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നതാണ്INAUGURATION OF PERMANENT QUALITY CHECKING LABORATORY FOR MILK AND MILK PRODUCTS -MEENAKSHIPURAM CHECK POST PALAKKADINAUGURATION OF PERMANENT QUALITY CHECKING LABORATORY FOR MILK AND MILK PRODUCTS -MEENAKSHIPURAM CHECK POST PALAKKADതരിശുഭൂമി തീറ്റപ്പുൽകൃഷി പദ്ധതി ഉൽഘാടനംക്ഷീരവികസന വകുപ്പിൻറെ  തീറ്റപ്പുൽ  വർഷാചരണത്തിൻറെ  ഭാഗമായി തലശ്ശേരി ക്ഷീരവികസന യൂണി റ്റിൻറെ  നേതൃത്വത്തിൽ  നടപ്പിലാക്കുന്ന തരിശുഭൂമി തീറ്റപ്പുൽകൃഷി പദ്ധതിയുടെ  ഉൽഘാടനം തലശ്ശേരി  ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ .കെ .കെ രാജിവൻ നിർവഹിച്ചു , യോഗത്തിൽ  ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ ശ്രീമതി . വിജിന  അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ പാതിരിയാട് ക്ഷീരസംഘം പ്രസിഡണ്ട് ശ്രീ .എ സുഗതൻ സ്വാഗതം ആശംസിച്ചു .വേങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ  ശ്രീമതി .കെ ലത , അഞ്ചരക്കണ്ടി ക്ഷീരസംഘം സെക്രട്ടറി ആർ .പി അശോകൻ  എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന തീറ്റപ്പുൽക്കൃഷി സെമിനാറിൽ ക്ഷീരവികസന ഓഫീസർ ശ്രീ .നിഷാദ് വി .കെ  മോഡറേറ്റർ ആയും . ഡയറി ഫാ൦  ഇൻസ്ട്രക്ടർ മാരായ  ശ്രീ  എം .വി ജയൻ തീറ്റപ്പുൽ കൃഷിയിലെ  നൂതന പ്രവണതകൾ എന്ന വിഷയത്തിലും   , ശ്രീ .പ്രഭുലാൽ ആർ .എസ് മണ്ണിലാ തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിലും   ക്ലാസുകൾ എടുത്തു.World Milk Day State Level Celebrations & WorkshopThe World Milk Day is observed all over the world on the first of June every year. Promoted by the FAO of the United Nations, the day recognizes the importance of milk as a global food and also aims to popularize activities connected with milk and milk industry.

The Government of Kerala is striving to achieve self sufficiency in milk production by 2018. In order to realise this set goal, the department has initiated specific and tailor made schemes and programmes. This year department is planning to observe World Milk Day ensuring the participation of all stakeholders including dairy farmers, consumers, dairy co-operatives , department officials and representatives from sister concerns.

The state Level celebrations of World milk Day and the State level Workshop will be inaugurated on 1st of June, 2017 at 10.30 am by Hon. Governor Sri. Justice (Retd) P.Sathasivam at Tagore Centenary Hall, vazhuthakad, Thirubvanathapuram. The Hon. Minister for Dairy Development Advocate K.Raju will preside over the function and Sri. Kadakampally Surendran, Hon Minister for Co-operation will deliver the Keynote Address.തീറ്റപ്പുൽക്കൃഷി - അപേക്ഷകൾ ക്ഷണിക്കുന്നുകേരള സർക്കാർ 2017 -18 വർഷത്തിൽ ക്ഷീര വികസന വകുപ്പു മുഖേന നടത്തുന്ന വിവിധ തീറ്റപ്പുൽക്കൃഷി വികസന പദ്ധതികൾക്ക് കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

ക്ഷീര കർഷകർക്ക് ചുരുങ്ങിയത് 5 സെൻറ് മുതൽ പുൽക്കൃഷി ചെയ്യുന്നതിന് അവസരമുണ്ട്. ഒരു ഹെക്ടർ സ്ഥലത്ത് പുൽക്കൃഷി ചെയ്യുന്നവർക്ക് 20,000/ - രൂപയോളം ധനസഹായം ലഭ്യമാണ്. അസോള കൃഷിയും ഇതോടൊപ്പം ചെയ്യാവുന്നതാണ്.

തരിശായി കിടക്കുന്ന സ്ഥലങ്ങൾ ലഭ്യമാകുമെങ്കിൽ ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ വലിയ തോതിൽ പുൽക്കൃഷി ചെയ്യാനും ക്ഷീര വികസന വകുപ്പ് ആലോചിക്കുന്നുണ്ട്.

പുൽക്കൃഷി നടപ്പിലാക്കുന്നതിന് ജലസേചന സൗകര്യങ്ങൾ ഏർപെടുത്തുന്നതിനും യന്ത്രവൽക്കരണം നടപ്പിലാകുന്നതിനും ധനസഹായം നൽകുന്നുണ്ട്.

സ്ഥലം കുറവുള്ളവർക്ക് മണ്ണ് ഇല്ലാതെ ഹൈഡ്രോപോണിക്സ് പുൽക്കൃഷി നടപ്പിലാക്കാനും അപേക്ഷ നൽകാവുന്നതാണ്

താല്പര്യമുള്ള ക്ഷീര കർഷകർ സമീപത്തുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നോ , ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നോ അപേക്ഷ ഫോം വാങ്ങി മെയ് 5 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്

ഡെപ്യൂട്ടി ഡയറക്ടർ